മ​ണി​പ്പൂ​രി​ൽ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കാ​യി സ​മി​തി രൂ​പീ​ക​രി​ച്ച് സ​ർ​ക്കാ​ർ

06:05 PM Jun 10, 2023 | Deepika.com
ഇം​ഫാ​ൽ: വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന മ​ണി​പ്പൂ​രി​ൽ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ങ്ങ​ൾ​ക്ക് മു​ൻ​കൈ എ​ടു​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി​ രൂ​പീ​ക​രി​ച്ച് സ​ർ​ക്കാ​ർ.

ഗ​വ​ർ​ണ​ർ അ​ന​സൂ​യ യു​യ്കെ​യ് നേ​തൃ​ത്വം ന​ൽ​കു​ന്ന സ​മി​തി​യി​ൽ മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സിം​ഗും ഏ​താ​നും എം​എ​ൽ​എ​മാ​രും അം​ഗ​ങ്ങ​ളാ​ണ്. കു​ക്കി, മെ​യ്തെ​യ് വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും വി​ര​മി​ച്ച സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സാ​ഹി​ത്യ​കാ​ര​ന്മാ​രും സ​മി​തി​യി​ലു​ണ്ട്.

സം​സ്ഥാ​ന​ത്ത് സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​നാ​യി പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ആ​ണ് ഈ ​ന​ട​പ​ടി.