നൈ​ജീ​രി​യ​യി​ല്‍ ത​ട​വി​ലാ​യി​രു​ന്ന മ​ല​യാ​ളി നാ​വി​ക​ര്‍ നാ​ട്ടി​ലെ​ത്തി

07:30 PM Jun 10, 2023 | Deepika.com
കൊ​ച്ചി: നൈ​ജീ​രി​യ​യി​ല്‍ ത​ട​വി​ലാ​യി​രു​ന്ന ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര്‍ തി​രി​കെ നാ​ട്ടി​ലെ​ത്തി. മൂന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള 16 പേരാണ് തിരികെ എത്തിയത്.

കൊ​ച്ചി സ്വ​ദേ​ശി​ക​ളാ​യ സ​നു ജോ​സ​ഫ്, മി​ല്‍​ട്ട​ണ്‍, കൊ​ല്ലം സ്വ​ദേ​ശി വി​ജി​ത്ത് എ​ന്നി​വ​ർ ഉച്ചയോടെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​. സ​ര്‍​ക്കാ​രി​ല്‍​നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും പി​ന്തു​ണ കി​ട്ടിയെന്നും സ​ഹാ​യി​ച്ച എ​ല്ലാ​വ​രോ​ടും ന​ന്ദി ഉ​ണ്ടെ​ന്നും ഇ​വ​ര്‍ പ്ര​തി​ക​രി​ച്ചു.​

നീണ്ട പ​ത്ത് മാ​സ​ത്തെ കാ​ത്തി​പ്പി​ന് ശേ​ഷമാണ് ഇ​വ​ര്‍ തി​രി​കെ നാ​ട്ടി​ലെ​ത്തി​യ​ത്. ക്രൂ​ഡ് ഓ​യി​ല്‍ ക​ള്ള​ക്ക​ട​ത്ത് ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ ത​ട​ഞ്ഞു വ​യ്ക്ക​പ്പെ​ട്ട ഹീ​റോ​യി​ക് ഇ​ഡു​ന്‍ ക​പ്പ​ല്‍ ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​മാ​ണ് മോ​ചി​പ്പി​ച്ച​ത്. ജീ​വ​ന​ക്കാ​ര്‍ കു​റ്റ​ക്കാ​ര​ല്ലെ​ന്നു നൈ​ജീ​രി​യ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​വ​രെ മോ​ചി​പ്പി​ച്ച​ത്.

പി​ന്നീ​ട് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി​യ​ശേ​ഷം അ​വി​ടെ​നി​ന്നാ​ണ് ഇ​വ​ര്‍ നാ​ട്ടി​ലേ​യ്ക്ക് തി​രി​ച്ചെ​ത്തി​യ​ത്.