വ​ട​ക​ര​യി​ല്‍ വീ​ണ്ടും മ​ത്സ​രി​ക്കാ​ന്‍ ത​യാ​ര്‍, പു​നഃ​സം​ഘ​ട​നയിലെ തർക്കങ്ങൾ പരിഹരിക്കണം : കെ.​മു​ര​ളീ​ധ​ര​ന്‍

12:45 PM Jun 10, 2023 | Deepika.com
കോ​ഴി​ക്കോ​ട്: അ​ടു​ത്ത ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ട​ക​ര​യി​ല്‍​നി​ന്ന് വീ​ണ്ടും മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് എം​പി കെ.​മു​ര​ളീ​ധ​ര​ന്‍.

സി​റ്റിം​ഗ് എം​പി​മാ​ര്‍ മാ​റി നി​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സി​ന് പ​രാ​ജ​യ ഭീ​തി​യെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കും. അ​തു​ണ്ടാ​ക്കാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ല. പു​തു​മു​ഖ​ങ്ങ​ള്‍ വ​ന്നാ​ല്‍ താ​ന്‍ മാ​റി​നി​ല്‍​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ നി​ര​വ​ധി നേ​താ​ക്ക​ളു​ണ്ട്. ഡ​ല്‍​ഹി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​ര്‍ അ​വി​ടെ പ്ര​വ​ര്‍​ത്തി​ക്ക​ട്ടെ. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേർത്തു.

നേ​ര​ത്തെ ലോ​ക്‌​സ​ഭാ സീ​റ്റി​ല്‍ ഇ​നി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ന്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​നി​ല​പാ​ടാ​ണ് ഇ​പ്പോ​ള്‍ തി​രു​ത്തി​യ​ത്.

കോ​ണ്‍​ഗ്ര​സ് ബ്ലോക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​യ്ക്കു​ള്ള പു​തി​യ നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. കോ​ഴി​ക്കോ​ട് അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ലെ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ​ട്ടി​ക​യി​ല്‍ അ​പാ​ക​ത​ക​ളു​ണ്ടെ​ന്ന് മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

ഇ​ത് സം​ബ​ന്ധി​ച്ച് ത​ര്‍​ക്ക​വും വി​മ​ര്‍​ശ​ന​വും ഉ​ന്ന​യി​ച്ച​വ​രെ​ല്ലാം കോ​ണ്‍​ഗ്ര​സി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ന്മാ​രാ​ണ്. അ​വ​രു​ടെ അ​ഭി​പ്രാ​യം കൂ​ടി പ​രി​ഗ​ണി​ച്ച് വേ​ണം പു​നഃ​സം​ഘ​ട​ന പൂ​ര്‍​ത്തി​യാ​ക്കാ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.