സം​സ്ഥാ​ന​ത്ത് ഇ​ന്നും വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത

12:45 PM Jun 10, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശനിയാ​ഴ്ച​യും വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത. പ​ത്ത​നം​തി​ട്ട മു​ത​ല്‍ ഇ​ടു​ക്കിവ​രെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ഞാ​യ​റാ​ഴ്ച​യും യെ​ല്ലോ അ​ല​ര്‍​ട്ടു​ണ്ട്.

വ​ട​ക്ക് കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​നമ​ര്‍​ദം വ​രും മ​ണി​ക്കൂ​റി​ല്‍ ശ​ക്തി​യേ​റി​യ ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റും. മോ​ശം കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ര​ളം, ക​ര്‍​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ത്തി​ന് വി​ല​ക്കു​ണ്ട്.

വ്യാ​ഴാ​ഴ്ച​യാ​ണ് കാ​ല​വ​ര്‍​ഷം കേ​ര​ള​ത്തി​ല്‍ എ​ത്തി​യ​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച​ത്.

അതിനിടെ, സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം വെ​ള്ളി​യാ​ഴ്ച​ അര്‍ധരാത്രി മുതൽ തുടങ്ങി. ജൂലൈ 31 വരെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. 52 ദിവസത്തേക്ക് യന്ത്രവൽകൃത ബോട്ടുകള്‍ക്ക് കടലിൽ മീന്‍പിടിക്കാനാകില്ല.