കോ​ട്ട​യ​ത്ത് മ​ധ്യ​വ​യ​സ്‌​ക കൊ​ല്ല​പ്പെ​ട്ടു; ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വാ​വ് ക​സ്റ്റ​ഡി​യി​ല്‍

12:45 PM Jun 10, 2023 | Deepika.com
കോ​ട്ട​യം: ത​ല​പ്പ​ലം അ​മ്പാ​റ​യി​ല്‍ ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​ന്‍റെ അ​ടി​യേ​റ്റ് മ​ധ്യ​വ​യ​സ്‌​ക കൊ​ല്ല​പ്പെ​ട്ടു. അന്പാറ സ്വദേശിനി ഭാ​ര്‍​ഗ​വി(48) ആ​ണ് മ​രി​ച്ച​ത്. ഇ​വ​ര്‍​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ബി​ജു​മോ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും മ​ദ്യ​പി​ക്കി​ക്കു​ന്ന​തി​നി​ടെ ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ ബി​ജുമോ​ന്‍ പാ​ര ഉ​പ​യോ​ഗി​ച്ച് ഭാ​ര്‍​ഗ​വി​യെ മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ശേ​ഷം ഇ​യാ​ള്‍ ത​ന്നെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി വി​വ​രം അ​റി​യി​ച്ച​ശേ​ഷം കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

നി​യ​മ​പ​ര​മാ​യി വി​വാ​ഹി​ത​ര​ല്ലെ​ങ്കി​ലും ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി ഇ​രു​വ​രും ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം. ഇ​രു​വ​രും വേ​റെ വി​വാ​ഹം ക​ഴി​ച്ച​വ​രാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.