ച​രി​ത്രനേട്ട​വു​മാ​യി ശ്രീ​ശ​ങ്ക​ര്‍; പാ​രി​സ് ഡ​യ​മ​ണ്ട് ലീ​ഗി​ല്‍ ലോം​ഗ് ജം​പി​ല്‍ വെ​ങ്ക​ലം

12:46 PM Jun 10, 2023 | Deepika.com
പാ​രി​സ്: പാ​രി​സ് ഡ​യ​മ​ണ്ട് ലീ​ഗി​ല്‍ ച​രി​ത്രം കു​റി​ച്ച് മ​ല​യാ​ളി താ​രം മു​ര​ളി ശ്രീ​ശ​ങ്ക​ര്‍. പു​രു​ഷ വി​ഭാ​ഗം ലോം​ഗ് ജം​പി​ല്‍ വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി. 8.09 മീ​റ്റ​ര്‍ ചാ​ടി​യാ​ണ് ശ്രീ​ശ​ങ്ക​ര്‍ മൂ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്.

ഇ​തോ​ടെ നീ​ര​ജ് ചോ​പ്ര​ക്കും വി​കാ​സ് ഗൗ​ഡ​യ്ക്കും ശേ​ഷം ഡ​യ​മ​ണ്ട് ലീ​ഗി​ല്‍ ആ​ദ്യ മൂ​ന്ന് സ്ഥാ​നം നേ​ടു​ന്ന ഇ​ന്ത്യ​ന്‍ താ​ര​മാ​യി മാ​റി ശ്രീ​ശ​ങ്ക​ര്‍.

ലോ​ക മു​ന്‍​നി​ര താ​ര​ങ്ങ​ള്‍​ക്കൊ​പ്പം മ​ത്‌​സ​രി​ച്ചാ​ണ് അ​ദ്ദേ​ഹം ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. മൂ​ന്നാ​മ​ത്തെ ചാ​ട്ട​ത്തി​ലാ​ണ് ശ്രീ​ശ​ങ്ക​ര്‍ 8.09 മീ​റ്റ​ര്‍ പി​ന്നി​ട്ട​ത്. ആ​ദ്യ ര​ണ്ട് ശ്ര​മ​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം 7.79 മീ​റ്റ​ര്‍, 7.94 മീ​റ്റ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് അ​ദ്ദേ​ഹം താ​ണ്ടി​യ​ത്.

ലോം​ഗ് ജം​പി​ല്‍ ഗ്രീ​സി​ന്‍റെ ഒ​ളിം​പി​ക് ചാം​പ്യ​ന്‍ മി​ല്‍​റ്റി​യാ​ഡി​സ് ടെ​ന്‍റഗ്ലോ ഒ​ന്നാം​സ്ഥാ​ന​വും സ്വി​റ്റ്സ​ര്‍​ല​ന്‍ഡി​ന്‍റെ സൈ​മ​ണ്‍ എ​ഹ​മ്മ​ര്‍ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി.

പാ​രി​സി​ല്‍ മ​ത്സ​രി​ച്ച ഏക ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് ശ്രീ​ശ​ങ്ക​ര്‍. ക​ഴി​ഞ്ഞ​വ​ര്‍​ഷം ബ​ര്‍​മിം​ഗ്ഹാ​മി​ല്‍ ന​ട​ന്ന കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ശ്രീ​ശ​ങ്ക​ര്‍ വെള്ളി മെഡൽ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.