കൊ​ച്ചി മെ​ട്രോ​യു​ടെ ആ​റാം വാ​ർ​ഷി​കം; മെ​ഗാ ഫെ​സ്റ്റ് ശ​നി​യാ​ഴ്ച മു​ത​ൽ

10:31 PM Jun 09, 2023 | Deepika.com
കൊ​ച്ചി: കേ​ര​ള​ത്തി​ലെ ഏ​ക മെ​ട്രോ സ​ർ​വീ​സാ​യ കൊ​ച്ചി മെ​ട്രോ റെ​യി​ലി​ന്‍റെ ആ​റാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും.

കൊ​ച്ചി മെ​ട്രോ മെ​ഗാ ഫെ​സ്റ്റ് 2023 എ​ന്ന പേ​രി​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മെ​ട്രോ സ​ർ​വീ​സ് ആ​രം​ഭി​ച്ച ജൂ​ൺ 17 കേ​ര​ള മെ​ട്രോ റെ​യി​ൽ ഡേ ​ആ​യി ആ​ച​രി​ക്കും.

മെ​ട്രോ​യു​ടെ പി​റ​ന്നാ​ൾ ദി​ന​മാ​യ ജൂ​ൺ 17-ന് ​യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​ള​വു​ണ്ടാ​കും. അ​ന്നേ​ദി​വ​സം 20 രൂ​പ നി​ര​ക്കി​ൽ കൊ​ച്ചി മെ​ട്രോ​യി​ൽ ദൂ​ര​പ​രി​ധി​യി​ല്ലാ​തെ ഒ​രു ത​വ​ണ യാ​ത്ര ചെ​യ്യാം. മി​നി​മം ടി​ക്ക​റ്റ് നി​ര​ക്കാ​യി 10 രൂ​പ തു​ട​രു​മെ​ന്നും കെ​എം​ആ​ർ​എ​ൽ അ​റി​യി​ച്ചു.

വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​എം​ആ​ർ​എ​ല്ലും താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യും ചേ​ർ​ന്നൊ​രു​ക്കു​ന്ന മെ​ട്രോ ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ത്തി​ന്‍റെ സ​മ്മാ​ന​ദാ​ന​വും മെ​ഗാ ഫെ​സ്റ്റി​നി​ടെ ന​ട​ക്കും.

11 -17 തീ​യ​തി​ക​ളി​ൽ ആ​ലു​വ, ക​ള​മ​ശേ​രി, പാ​ലാ​രി​വ​ട്ടം, ക​ലൂ​ർ, എം​ജി റോ​ഡ്, ക​ട​വ​ന്ത്ര, വൈ​റ്റി​ല, വ​ട​ക്കേ​ക്കോ​ട്ട എ​ന്നീ എ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ൽ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദ​ർ​ശ​ന-​വി​ൽ​പ്പ​ന മേ​ള​യും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. വി​വി​ധ​യി​നം മാ​ങ്ങ​ക​ൾ, ചെ​ടി​ക​ൾ എ​ന്നി​വ വാ​ങ്ങാ​നാ​യി ഫ്ല​വ​ർ ആ​ൻ​ഡ് മാം​ഗോ ഫെ​സ്റ്റും ഒ​രു​ക്കു​ന്നു​ണ്ട്.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്വി​സ് മ​ത്സ​രം ചി​ത്ര​ര​ച​ന മ​ത്സ​രം, 15 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചെ​സ് മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ണ്ട്.

ജൂ​ൺ 15-ന് ​മെ​ട്രോ ട്രെ​യി​നു​ക​ളി​ൽ പ്ര​ശ​സ്ത കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ൾ സ​ഞ്ച​രി​ച്ച് യാ​ത്ര​ക്കാ​രു​ടെ കാ​രി​ക്കേ​ച്ച​റു​ക​ൾ ത​ത്സ​മ​യം വ​ര​ച്ച് സ​മ്മാ​നി​ക്കും.