ഇ​ത് ചെ​റി​യ കാ​റ്റ് മാ​ത്രം, എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹ​രി​ക്കും; ബ്ലോ​ക്ക് പു​നഃ​സം​ഘ​ട​ന​യി​ല്‍ കെ.​സു​ധാ​ക​ര​ന്‍

07:20 PM Jun 09, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് പു​നഃ​സം​ഘ​ട​ന​യി​ലെ പ്ര​ശ്‌​ന​ങ്ങ​ളെ​ല്ലാം പ​റ​ഞ്ഞു തീ​ര്‍​ക്കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡന്‍റ് കെ.​സു​ധാ​ക​ര​ന്‍. ബോ​ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​യ്ക്കു​ള്ള പു​തി​യ നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ത്ര​യ​ധി​കം ച​ര്‍​ച്ച ന​ട​ത്തി​യ പു​നഃ​സം​ഘ​ട​ന കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. ജി​ല്ലാ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ല്‍ ഉ​പ​സ​മി​തി​വ​ച്ച് ച​ര്‍​ച്ച ന​ട​ത്തി​യ ച​രി​ത്രം ഇ​തി​ന് മു​മ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല.

ച​ര്‍​ച്ച ന​ട​ത്തി​യി​ല്ലെ​ന്നു​ള്ള​ത് നു​ണ പ്ര​ചാ​ര​ണ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ പ​രാ​തി ഉ​ള്ള​വ​രെ​യെ​ല്ലാം നേ​രി​ട്ട് ക​ണ്ട് ച​ര്‍​ച്ച ന​ട​ത്തും. ഇ​തൊ​രു ചെ​റി​യ കാ​റ്റ് മാ​ത്ര​മാ​ണ്. എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യേ​യും എം.​എം.​ഹ​സ​നെ​യും ഇ​ന്ന് ത​ന്നെ നേ​രി​ല്‍ കാ​ണും. പ്രതിപക്ഷ നേതാവ് വി.​ഡി.​സ​തീ​ശ​നെ​തി​രെ എ, ​ഐ ഗ്രൂ​പ്പു​ക​ള്‍ സം​യു​ക്ത യോ​ഗം ചേ​ര്‍​ന്ന​താ​യി ത​നി​ക്ക​റി​യി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചു.

സ​തീ​ശ​ന്‍ ചെ​യ്ത പാ​ത​ക​മെ​ന്താ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും ഗ്രൂ​പ്പു​ക​ളു​ടെ ഉ​ന്നം സ​തീ​ശ​നാ​ണോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.