അ​രി​ക്കൊ​മ്പ​ന്‍ റേ​ഞ്ചി​ല്‍ തി​രി​ച്ചെ​ത്തി; മേ​ഘ​മ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര വി​ല​ക്ക് പി​ന്‍​വ​ലി​ച്ചു

03:26 PM Jun 09, 2023 | Deepika.com
ഇ​ടു​ക്കി: തേ​നി, മേ​ഘ​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് പി​ന്‍​വ​ലി​ച്ചു.​ ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പാ​ണ് വി​ല​ക്ക് പി​ന്‍​വ​ലി​ച്ച​ത്. അ​രി​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ​തി​നാ​ല്‍ ക​ഴി​ഞ്ഞ ഒ​രുമാ​സ​മാ​യി വി​ല​ക്ക് തു​ട​രു​ക​യാ​യി​രു​ന്നു. കാ​ട്ടാ​ന​യു​ടെ ഭീ​ഷ​ണി നീ​ങ്ങി​യ​തോ​ടെ​യാ​ണ് വി​ല​ക്ക് പി​ന്‍​വ​ലി​ച്ച​ത്.

അ​തി​നി​ടെ അ​രി​ക്കൊ​മ്പ​ന്‍ റേ​ഞ്ചി​ല്‍ തി​രി​ച്ചെ​ത്തി. നി​ല​വി​ല്‍ അ​പ്പ​ര്‍ കോ​ത​യാ​ര്‍ പ​രി​സ​ര​ത്താ​ണ് അ​രി​ക്കൊ​മ്പ​നു​ള്ള​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ല്‍ അ​രി​ക്കൊ​മ്പ​ന്‍റെ റേ​ഡി​യോ കോ​ള​റി​ല്‍ നി​ന്നു​ള്ള സി​ഗ്‌​ന​ല്‍ ന​ഷ്ട​മാ​യി​രു​ന്നു. ആ​ന ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് ക​യ​റി​യ​തി​നാ​ലാ​കാം സി​ഗ്‌​ന​ല്‍ ന​ഷ്ട​മാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

അ​രി​ക്കൊ​മ്പ​ന്‍ ആ​രോ​ഗ്യ​വാ​നെ​ന്ന് ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. തെ​ളി​വാ​യി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​രു​ന്നു.

അ​രി​ക്കൊ​മ്പ​ന്‍ തീ​റ്റ​യെ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്. ത​മി​ഴ്നാ​ട് വ​നം പ​രി​സ്ഥി​തി വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി സു​പ്രി​യ സാ​ഹു ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.