കാ​ല​വ​ര്‍​ഷം ശ​ക്തിപ്രാപിക്കും; എ​ട്ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

10:14 AM Jun 09, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച​യും വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത. എ​ട്ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട്.

വ​രും മ​ണി​ക്കൂ​റു​ക​ളി​ല്‍ കാ​ല​വ​ര്‍​ഷം കൂ​ടു​ത​ല്‍ ഇ​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കും. വ്യാ​ഴാ​ഴ്ച​യാ​ണ് കാ​ല​വ​ര്‍​ഷം കേ​ര​ള​ത്തി​ല്‍ എ​ത്തി​യ​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച​ത്. മോ​ശം കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ര​ളം, ക​ര്‍​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ത്തി​ന് വി​ല​ക്കു​ണ്ട്.

അതിനിടെ, സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം വെ​ള്ളി​യാ​ഴ്ച​ അര്‍ധരാത്രി മുതൽ തുടങ്ങും. ജൂലൈ 31 വരെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. 52 ദിവസത്തേക്ക് യന്ത്രവൽകൃത ബോട്ടുകള്‍ക്ക് കടലിൽ മീന്‍പിടിക്കാനാകില്ല.