വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദം; വി​ദ്യ​ക്കെ​തി​രെ അ​ട്ട​പ്പാ​ടി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലും പ​രാ​തി ന​ല്‍​കി

09:09 AM Jun 09, 2023 | Deepika.com
പാ​ല​ക്കാ​ട്: വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​ത്തി​ല്‍ കെ.വിദ്യക്കെതിരെ അ​ട്ട​പ്പാ​ടി ഗ​വ. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. വ്യാ​ജ രേ​ഖ​ക​ള്‍ ന​ല്‍​കി വ​ഞ്ചി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.

ജൂ​ണ്‍ ര​ണ്ടി​ന് കോ​ള​ജി​ല്‍ അ​ഭി​മു​ഖ​ത്തി​നെ​ത്തി​യ​പ്പോ​ള്‍ വി​ദ്യ സ​മ​ര്‍​പ്പി​ച്ച ര​ണ്ട് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വ്യാ​ജ​മാ​ണെ​ന്ന് പി​ന്നീ​ട് ക​ണ്ടെ​ത്തി​യെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ആ​ദ്യം പ​രാ​തി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് അ​ട്ട​പ്പാ​ടി കോ​ള​ജ് അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​ഗ​ളി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യി​ല്‍ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ മൊ​ഴി എ​ടു​ക്കു​മെ​ന്ന് അ​ഗ​ളി പോ​ലീ​സ് അ​റി​യി​ച്ചു. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ല്‍ വി​ദ്യ​ക്കെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ഇ​ന്ന് അ​ഗ​ളി സ്റ്റേ​ഷ​ന് കൈ​മാ​റും. ഈ ​കേ​സി​നൊ​പ്പം അ​ട്ട​പ്പാ​ടി പ്രി​ന്‍​സി​പ്പ​ലി​ന്‍റെ പ​രാ​തി​യും അ​ന്വേ​ഷി​ക്കും.