കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ; വി​മാ​ന യാ​ത്രാ​നി​ര​ക്ക് കു​റ​ഞ്ഞെ​ന്നു സി​ന്ധ്യ

05:11 AM Jun 09, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ​ നി​ന്നു വി​വി​ധ റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്രാ​നി​ര​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ മൂ​ലം കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ. യാ​ത്രാ​നി​ര​ക്കി​ൽ 14 മു​ത​ൽ 61 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.

ഡി​ജി​സി​എ​യും മ​ന്ത്രാ​ല​യ​വും നി​ര​ന്ത​രം യാ​ത്രാ​നി​ര​ക്ക് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഡ​ൽ​ഹി​യി​ൽ നി​ന്നു ശ്രീ​ന​ഗ​ർ, ലേ, ​പൂ​നെ, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്രാ​നി​ര​ക്കി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​ന്പ​ത് വ​ർ​ഷ​ക്കാ​ല​ത്തെ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​മി​ക​വ് വി​ശ​ദീ​ക​രി​ക്കാ​ൻ വി​ളി​ച്ചു ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സ്വ​കാ​ര്യ വി​മാ​ന​ക്ക​ന്പ​നി​ക​ൾ​ക്ക് അ​വ​രു​ടേ​താ​യ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും അ​തി​നാ​ൽ നി​ര​ക്ക് വ​ർ​ധ​ന​യ്ക്ക് പ​രി​ധി വേ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​ര​ക്കി​ന്‍റെ കാ​ര്യ​ത്തി​ൽ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് നി​യ​ന്ത്ര​ണാ​ധി​കാ​ര​മി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.