വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

04:51 AM Jun 09, 2023 | Deepika.com
മാ​ന്നാ​ർ: വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് അ​റു​പ​തു​കാ​ര​നാ​യ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ലാ​യ​ത്. ചെ​ന്നി​ത്ത​ല തൃ​പെ​രും​തു​റ അ​ർ​ജു​ൻ നി​വാ​സി​ൽ ബി​ജു​വി​നെ​യാ​ണ് മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വീ​ടു​ക​ളി​ൽ പോ​യി കു​ട്ടി​ക​ൾ​ക്ക് ട്യൂ​ഷ​ൻ എ​ടു​ക്കു​ന്ന ആ​ളാ​ണ് ബി​ജു. ഇ​യാ​ൾ ട്യൂ​ഷ​ൻ എ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തി​യ ഒ​രു വീ​ട്ടി​ലാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ജൂ​ൺ ആ​റി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​വ​രം പെ​ൺ​കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​യു​ക​യും മാ​താ​പി​താ​ക്ക​ൾ മാ​ന്നാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ആ​യി​രു​ന്നു.

തു​ട​ർ​ന്ന് മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്എ​ച്ച്ഒ ജോ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.