ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​ർ​ഷോ; ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി

04:30 AM Jun 09, 2023 | Deepika.com
കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ര്‍​ഷോ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി. തെ​റ്റാ​യ മാ​ര്‍​ക്ക് ലി​സ്റ്റ് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഇ​മെ​യി​ല്‍ മു​ഖേ​ന ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ആ​ര്‍​ഷോ​യു​ടെ പ​രാ​തി ഡി​ജി​പി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് കൈ​മാ​റി. പ​രാ​തി​യി​ല്‍ അ​ന്വേ​ഷി​ച്ച് തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ല്‍ ത​ന്‍റെ ഭാ​ഗ​ത്തു വീ​ഴ്ച​യി​ല്ലെ​ന്ന് ആ​ര്‍​ഷോ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​നും വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​ട്ടു​ണ്ട്.

ആ​ര്‍​ഷോ​യു​ടെ വി​ശ​ദീ​ക​ര​ണം പാ​ര്‍​ട്ടി അം​ഗീ​ക​രി​ച്ച​താ​യാ​ണു വി​വ​രം.