വിദ്യാർഥിയെ തീച്ചാ​മു​ണ്ഡി തെ​യ്യം കെ​ട്ടി​ച്ച സം​ഭ​വം: ക​ള​ക്ട​റുടെ റി​പ്പോ​ര്‍​ട്ടു തേ​ടി

10:43 PM Jun 07, 2023 | Deepika.com
കൊ​ച്ചി: ക​ണ്ണൂ​രി​ലെ ചി​റ​യ്ക്ക​ല്‍ പെ​രു​ങ്ക​ളി​യാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യെ​ക്കൊ​ണ്ട് തീച്ചാ​മു​ണ്ഡി തെ​യ്യം കെ​ട്ടി​ച്ച സം​ഭ​വ​ത്തി​ല്‍ ഹൈ​ക്കോ​ട​തി ജി​ല്ലാ ക​ള​ക്ട​റി​ല്‍ നി​ന്ന് റി​പ്പോ​ര്‍​ട്ടു തേ​ടി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ അ​റി​യി​ക്കാ​നും ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​വി. ഭ​ട്ടി, ജ​സ്റ്റീ​സ് ബ​സ​ന്ത് ബാ​ലാ​ജി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍ദേ​ശി​ച്ചു.

എ​രി​യു​ന്ന ക​ന​ലി​ലൂ​ടെ കു​തി​ച്ചു ചാ​ടു​ന്ന ഈ ​തെ​യ്യം കെ​ട്ടാ​ന്‍ കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​തു ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട്ട​യ്ക്ക​ലി​ലെ ദി​ശ എ​ന്ന സം​ഘ​ട​ന ന​ല്‍​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യാ​ണ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.