ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം റ​യ​ൽ മാ​ഡ്രി​ഡി​ലേ​ക്ക്

09:38 PM Jun 07, 2023 | Deepika.com
ബെ​ർ​ലി​ൻ: ഇം​ഗ്ലി​ഷ് കൗ​മാ​ര​താ​രം ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം ജ​ർ​മ​ൻ ക്ല​ബാ​യ ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടി​ൽ നി​ന്ന് റ​യ​ൽ മാ​ഡ്രി​ഡി​ലേ​ക്ക് ക​ളം​മാ​റു​ന്നു.

100 മി​ല്യ​ൺ യൂ​റോ ട്രാ​ൻ​സ്ഫ​ർ തു​ക​യാ​യി ന​ൽ​കി​യാ​ണ് ഗ​ലാ​ക്റ്റി​കോ​സ് ബെ​ല്ലിം​ഗ്ഹാ​മി​നെ റാ​ഞ്ചി​യ​ത്.

ഈ സീസണിലെ ബു​ന്ദ​സ് ലി​ഗ കി​രീ​ട​നേട്ടത്തിന് തൊ​ട്ട​രി​കെ, ഗോ​ൾ വ്യ​ത്യാ​സ​ക്ക​ണ​ക്കി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് വീ​ണു​പോ​യ ഡോ​ർ​ട്ട്മു​ണ്ടി​നാ​യി താ​രം ആകെ 134 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 24 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ മി​ക​ച്ച താ​ര​മാ​യും ബെ​ല്ലിം​ഗ്ഹാം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

ബി​ർ​മിം​ഗ്ഹാം സി​റ്റി​യി​ൽ നി​ന്ന് 25 മി​ല്യ​ൺ യൂ​റോ ന​ൽ​കി 2020-ലാ​ണ് താ​രം ഡോ​ർ​ട്ട്മു​ണ്ടി​ൽ എ​ത്തി​യ​ത്. 17-ാം വ​യ​സി​ൽ ഇം​ഗ്ല​ണ്ട് ദേ​ശീ​യ ടീ​മി​നാ​യി അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ ബെ​ല്ലിം​ഗ്ഹാം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ലോ​ക​ക​പ്പ് ടീ​മി​ലും ഇ​ടം​നേ​ടി. ഖ​ത്ത​ർ ലോ​ക​ക​പ്പി​ലെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ച താ​രം രാ​ജ്യ​ത്തി​നാ​യി ഒ​രു ഗോ​ളും നേ​ടി​യി​രു​ന്നു.