അ​ഭ​യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച ഇ​റ്റാ​ലി​യ​ൻ പോ​ലീ​സു​കാ​ർ അ​റ​സ്റ്റി​ൽ

10:58 PM Jun 07, 2023 | Deepika.com
റോം: ​ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​റ്റ​ലി​യി​ലേ​ക്ക് എ​ത്തി​യ അ​ഭ​യാ​ർ​ഥി​ക​ളെ അ​തി​ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ അ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്റ്റ് ചെ​യ്തു.

വെ​റോ​ണ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വീ​ട്ടു​ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​രി​ൽ ര​ണ്ട് പേ​ർ​ക്കെ​തി​രെ വം​ശീ​യ​വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ചെ​ന്ന കു​റ്റ​വും ചു​മ​ത്തി​യി​ട്ടു​ണ്ട്.

2022 ജൂ​ലൈ മു​ത​ൽ 2023 മാ​ർ​ച്ച് വ​രെ​യാ​ണ് പ്ര​തി​ക​ൾ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ​ത്. ന​ഗ​ര​ത്തി​ലെ തെ​രു​വു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രെ​യും അ​ഭ​യാ​ർ​ഥി​ക​ളെ​യും തെ​ര​ഞ്ഞു​പി​ടി​ച്ച് ഇ​വ​ർ ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മൂ​ത്ര​വി​സ​ർ​ജ​നം ന​ട​ത്താ​ൻ അ​ഭ‌​യാ​ർ​ഥി​ക​ളെ നി​ർ​ബ​ന്ധി​ച്ച ശേ​ഷം ഇ​ത് ശ​രീ​രം ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള ഹീ​ന​മാ​യ കൃ​ത്യ​ങ്ങ​ളും ഇ​വ​ർ ചെ​യ്ത​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

പോ​ലീ​സു​കാ​രി​ൽ ഒ​രാ​ൾ ത​ന്‍റെ കാ​മു​കി​യോ​ട് അ​ഭ‌​യാ​ർ​ഥി​ക​ളെ പീ​ഡി​പ്പി​ച്ച കാ​ര്യ​ങ്ങ​ൾ അ​ഭി​മാ​ന​പൂ​ർ​വം പ​റ​യു​ന്ന ശ​ബ്ദ​ശ​ക​ല​വും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി.