എ​സ്എ​സ്എ​ൽ​സി ജ​യി​ച്ച മു​ഴു​വ​ൻ പേ​ർ​ക്കും ഉ​പ​രി​പ​ഠ​നാ​വ​സ​രം: മു​ഖ്യ​മ​ന്ത്രി

03:56 AM Jun 07, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തു​ട​ർ​പ​ഠ​ന​ത്തി​ന് അ​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, ഐ​ടി​ഐ, പൊ​ളി​ടെ​ക്നി​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ സീ​റ്റു​ക​ൾ കൂ​ടി ക​ണ​ക്കാ​ക്കി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കും. ഇ​തി​നാ​യി കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ ബാ​ച്ചു​ക​ൾ ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി ന​ൽ​കു​ക​യും പു​തി​യ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യും.

പ്ര​ദേ​ശി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തി പു​തി​യ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.