സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​ട്ടി​ക​ൾ ഫാ​ക്ട​റി​യി​ലെ ത​ടി​പ്പെ​ട്ടി​ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

10:37 PM Jun 06, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ജാ​മി​യ ന​ഗ​റി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​ട്ടി​ക​ളെ ഫാ​ക്ട​റി​യി​ലെ ത​ടി​പ്പെ​ട്ടി​ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏ​ഴ്, എ​ട്ട് വ​യ​സു​ള്ള കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ കു​ട്ടി​ക​ളെ ജോ​ഗാ ബാ​യ് എ​ക്സ്റ്റ​ൻ​ഷ​നി​ലെ ഫാ​ക്ട​റി​ക്കു​ള്ളി​ൽ ഇ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ പി​താ​വ് സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്യു​ന്ന ഫാ​ക്ട​റി​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​ക​ളു​ടെ ശ​രീ​ര​ത്തി​ൽ പ​രി​ക്കു​ക​ൾ ഇ​ല്ലെ​ന്നും ശ്വാ​സ​ത​ട​സം മൂ​ല​മാ​ണ് ഇ​വ​ർ മ​രി​ച്ച​തെ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.