രാ​ജ്യ​ത്തെ 100 കോ​ള​ജി​ൽ കേ​ര​ള​ത്തി​ലെ10 എ​ണ്ണം; ച​രി​ത്ര​നേ​ട്ട​മെ​ന്ന് മ​ന്ത്രി ബി​ന്ദു

08:05 PM Jun 06, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ 100 റാ​ങ്കി​ൽ സം​സ്ഥാ​ന​ത്തെ 14 കോ​ള​ജു​ക​ൾ ഇ​ടം പി​ടി​ച്ച​ത് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പി​ന്തു​ണ​യു​ടേ​യും ആ​സൂ​ത്ര​ണ​ങ്ങ​ളു​ടേ​യും ഫ​ല​മാ​യി​ട്ടാ​ണെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു. പി​ആ​ർ ചേം​ബ​റി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

എ​ൻ​ഐ​ആ​ർ​എ​ഫ് റാ​ങ്കിം​ഗി​ൽ രാ​ജ്യ​ത്തെ 200 മി​ക​ച്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ലെ 42 കോ​ള​ജു​ക​ൾ ഇ​ടം​നേ​ടി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല രാ​ജ്യ​ത്ത് 24 ഉം ​എം​ജി സ​ർ​വ​ക​ലാ​ശാ​ല 31 ഉം ​കു​സാ​റ്റ് 37 ഉം ​റാ​ങ്കു​പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി. നേ​ട്ട​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ച സ​ർ​വ​ക​ലാ​ശാ​ലാ സാ​ര​ഥി​ക​ളും അ​ക്കാ​ദ​മി​ക് സ​മൂ​ഹ​വും അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

ട്രി​വാ​ൻ​ഡ്രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ലെ റി​സ​ർ​ച്ച് പാ​ർ​ക്ക് മാ​തൃ​ക​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളോ​ടു ചേ​ർ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങും. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ മാ​റ്റ​ത്തി​നാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ര​ണ നി​ർ​വ​ഹ​ണ സെ​ൽ രൂ​പീ​ക​രി​ക്കും. ഗ​വേ​ഷ​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി സ​ർ​വ​ക​ലാ​ശാ​ല ച​ട്ട​ങ്ങ​ളും റ​ഗു​ലേ​ഷ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ര​ണ്ടു​മാ​സ​ത്തി​ന​കം പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.