ഒ​ഡീ​ഷ ട്രെ​യി​ൻ ദു​ര​ന്തം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

10:37 PM Jun 06, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഒ​ഡീ​ഷ ട്രെ​യി​ൻ അ​പ​ക​ടം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തു. റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

സി​ബി​ഐ സം​ഘം ബാ​ല​സോ​റി​ലെ​ത്തി പ്രാ​ഥ​മി​ക തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. ട്രെ​യി​ൻ അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ പ്ര​തി​പ​ക്ഷം വി​മ​ർ​ശ​നം ശ​ക്ത​മാ​ക്കി​യ സാ​ഹ​ച ര്യ​ത്തി​ലാ​ണു കേ​ന്ദ്രം സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.50നും 7.10​നു​മി​ട​യി​ൽ ബാ​ല​സോ​റി​ലെ ബ​ഹ​നാ​ഗ ബ​സാ​ർ സ്റ്റേ​ഷ​നു​സ​മീ​പം ഷാ​ലി​മാ​ർ-​ചെ​ന്നൈ സെ​ൻ​ട്ര​ൽ കോ​റ​മാ​ണ്ഡ​ൽ എ​ക്സ്പ്ര​സ്, ബം​ഗ​ളൂ​രു-​ഹൗ​റ സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് എ​ന്നി​വ​യ്ക്കൊ​പ്പം ഒ​രു ഗു​ഡ്സ് ട്രെ​യി​നു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ 278 പേ​ർ മ​രി​ക്കു​ക​യും 900 ൽ ​അ​ധി​കം ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.