ചി​രി​യു​ടെ കൂ​ട്ടു​കാ​ര​ന് വി​ട; കൊ​ല്ലം സു​ധി ഇ​നി ഓ​ര്‍​മ

03:24 PM Jun 06, 2023 | Deepika.com
കോ​ട്ട​യം: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സി​നി​മാ-​സീ​രി​യ​ല്‍ താ​രം കൊ​ല്ലം സു​ധി​ക്ക് ക​ലാ​കേ​ര​ള​ത്തി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ കോ​ട്ട​യം തോ​ട്ട​യ്ക്കാ​ട് റി​ഫോം​ഡ് ച​ര്‍​ച്ച് ഓ​ഫ് ഇ​ന്ത്യ സെ​മി​ത്തേ​രി​യി​ല്‍ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി.

രാ​വി​ലെ പൊ​ങ്ങ​ന്താ​നം എം​ഡി യു​പി സ്‌​കൂ​ള്‍, വാ​ക​ത്താ​നം പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യം എ​ന്നി​വി
ട​ങ്ങ​ളി​ൽ ന​ട​ന്ന പൊ​തു​ദ​ര്‍​ശ​ന​ത്തി​ല്‍ സു​ധി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ളാ​ണ്.

കൊ​ല്ലം ചാ​യ​ക്ക​ട​മു​ക്ക് സ്വ​ദേ​ശി​യാ​യ സു​ധി ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​മാ​യി ഭാ​ര്യ രേ​ണു​വി​ന്‍റെ സ്വ​ദേ​ശ​മാ​യ വാ​ക​ത്താ​ന​ത്താ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. സി​നി​മ​ക​ളി​ലും ടി​വി ഷോ​ക​ളി​ലു​മാ​യി മ​ല​യാ​ളി​ക​ളെ ഏ​റെ ചി​രി​പ്പി​ച്ച ന​ട​നാ​ണ് അ​ദ്ദേ​ഹം.

2015ല്‍ ​റി​ലീ​സ് ചെ​യ്ത കാ​ന്താ​രി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ദ്ദേ​ഹം സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ന്‍, കു​ട്ട​നാ​ട​ന്‍ മാ​ര്‍​പാ​പ്പ, തീ​റ്റ റ​പ്പാ​യി, വ​ക​തി​രി​വ്, ആ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ലോ​ക്ക​ല്‍ സ്‌​റ്റോ​റി, കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​ന്‍, എ​സ്‌​കേ​പ്പ്, സ്വ​ര്‍​ഗ​ത്തി​ലെ ക​ട്ടു​റു​മ്പ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.