പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ബ്രി​ജ് ഭൂ​ഷ​നെ​തി​രാ​യ മൊ​ഴി പി​ന്‍​വ​ലി​ച്ചെ​ന്ന് സൂ​ച​ന

02:55 PM Jun 06, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ലൈം​ഗി​ക പീ​ഡ​ന​പ​രാ​തി​യി​ല്‍ ബ്രി​ജ് ഭൂ​ഷ​നെ​തി​രാ​യ മൊ​ഴി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പി​ന്‍​വ​ലി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്. പെ​ണ്‍​കു​ട്ടി മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ല്‍ വീ​ണ്ടും മൊ​ഴി ന​ല്‍​കി. ഈ ​മൊ​ഴി​യി​ല്‍ പ​ഴ​യ മൊ​ഴി​യി​ലെ കാ​ര്യ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ള്‍​പ്പെ​ടെ ഏ​ഴ് ഗു​സ്തി​താ​ര​ങ്ങ​ളു​ടെ പ​രാ​തി​യി​ലാ​ണ് ബ്രി​ജ് ഭൂ​ഷ​നെ​തി​രെ പോ​ക്‌​സോ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്ത​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​യാ​ള്‍ പ​രാ​തി​യി​ല്‍​നി​ന്ന് പി​ന്മാ​റി​യാ​ല്‍ പോ​ക്‌​സോ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ നി​ല​നി​ല്‍​ക്കി​ല്ല. സ​മ​രം പി​ന്‍​വ​ലി​ക്കാ​ന്‍ താ​ര​ങ്ങ​ള്‍​ക്കു​മേ​ല്‍ സ​മ്മ​ര്‍​ദം ശ​ക്ത​മാ​ണെ​ന്നും ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്.

അ​തേ​സ​മ​യം താ​ര​ങ്ങ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബ്രി​ജ് ഭൂ​ഷ​​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഡ​ല്‍​ഹി പോ​ലീ​സ് ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ബ്രി​ജ് ഭൂ​ഷ​​ന്‍റെ യു​പി​യി​ലെ ഗോ​ണ്ട​യി​ലു​ള്ള വീട്ടിലെത്തിയ പോ​ലീ​സ് പ​ന്ത്ര​ണ്ട് ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി എ​ടു​ത്തു.