കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര കായണ്ണയിൽ വീടിനു നേർക്ക് ബോംബേറ്. പഞ്ചായത്തംഗവും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പി.സി. ബഷീറിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്.
ഇന്നു പുലർച്ചെയോടെ മൂന്ന് ബോംബുകളാണ് എറിഞ്ഞത്. ഇതിൽ ഒരെണ്ണം പൊട്ടി. ആക്രമണത്തിൽ വീടിന്റെ മുൻവശത്തെ ജനൽചില്ല് തകർന്നു. സംഭവത്തിൽ പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു.
ആക്രമണത്തിൽ പ്രതിഷേധിച്ച് കായണ്ണ ടൗണിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നു വരെ യുഡിഎഫ് ഹർത്താൽ നടത്തും.
ലീഗ് പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്; ഹർത്താൽ
02:55 PM Jun 06, 2023 | Deepika.com