മ​ണി​പ്പു​ര്‍: ക്രൈ​സ്ത​വ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ത​ക​ര്‍​ത്ത​തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് തോ​മ​സ് ചാ​ഴി​കാ​ട​ന്‍

02:28 AM Jun 06, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: മ​ണി​പ്പു​ര്‍ സം​ഘ​ര്‍​ഷ​ത്തി​ല്‍ ക്രൈ​സ്ത​വ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി ത​ക​ര്‍​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എം​പി തോ​മ​സ് ചാ​ഴി​കാ​ട​ന്‍.

മ​ണി​പ്പൂ​രി​ലെ ക്രൈ​സ്ത​വ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ചു​രാ​ച​ന്ദ്പൂ​ര്‍ ഡി​സ്ട്രി​ക് ക്രി​സ്റ്റ്യ​ന്‍​സ് ഗു​ഡ്‌​വി​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ല്‍ മെ​യ് പ​ത്തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച് 121 ക്രി​സ്ത്യ​ന്‍ പ​ള്ളി​ക​ളാ​ണ് ത​ക​ര്‍​ക്ക​പ്പെ​ട്ട​ത്. അ​ക്ര​മ​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്ക് മ​തി​യാ​യ സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്താ​തി​രു​ന്ന മ​ണി​പ്പു​ര്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ​യും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് തോ​മ​സ് ചാ​ഴി​കാ​ട​ന്‍ ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ഇ​ഖ്ബാ​ല്‍ സിം​ഗ് ലാ​ല്‍​പു​ര​യ്ക്കും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് തോ​മ​സ് ചാ​ഴി​കാ​ട​ന്‍ ക​ത്ത് ന​ല്‍​കി​യി​രു​ന്നു.