ക​ണ്ണൂ​ർ-​എ​റ​ണാ​കു​ളം ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സി​നു​ള്ളി​ൽ തീ ​ക​ത്തി​യ്ക്കാ​ൻ ശ്ര​മം; യു​വാ​വ് പി​ടി​യി​ൽ

07:04 PM Jun 05, 2023 | Deepika.com
കോ​ഴി​ക്കോ​ട്: ക​ണ്ണൂ​ർ-​എ​റ​ണാ​കു​ളം ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സി​നു​ള്ളി​ൽ തീ ​ക​ത്തി​യ്ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​യ ഇ​രു​പ​തു​കാ​ര​നാ​ണ് കോ​യി​ലാ​ണ്ടി​യി​ൽ പി​ടി​യി​ലാ​യ​ത്. ട്രെ​യി​നി​ലെ പു​ക​വ​ലി പാ​ടി​ല്ല എ​ന്ന ബോ​ർ​ഡ് വ​ലി​ച്ചു​കീ​റി ക​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സാ​ഹ​യാ​ത്ര​ക്കാ​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടു​വ​ച്ച് ഇ​യാ​ളെ ആ​ർ​പി​എ​ഫി​നു കൈ​മാ​റി. പ്ര​തി മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.