ഇ​ഡി കേ​സി​ൽ സി​സോ​ദി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി

05:58 PM Jun 05, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ കേ​സി​ൽ എ​എ​പി നേ​താ​വും ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ഇ​ട​ക്കാ​ല ജാ​മ്യാ​പേ​ക്ഷ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. ഭാ​ര്യ​യു​ടെ ആ​രോ​ഗ്യ​നി​ല ക​ണ​ക്കി​ലെ​ടു​ത്താ​ണ് സി​സോ​ദി​യ ആ​റാ​ഴ്ച​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം തേ​ടി​യ​ത്.

ശ​നി​യാ​ഴ്ച​യാ​ണ് സീ​മ സി​സോ​ദി​യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സി​സോ​ദി​യ​യു​ടെ ഇ​ട​ക്കാ​ല ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്ത എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ മ​ദ്യ​ന​യ​വു​മാ​യി ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളി​ൽ ഇ​പ്പോ​ഴും കൃ​ത്രി​മം കാ​ണി​ക്കു​ന്ന​താ​യി കോ​ട​തി​യെ അ​റി​യി​ച്ചു.

സി​സോ​ദി​യ​യ്‌​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ‌കോ​ട​തി നി​രീ​ക്ഷി​ച്ചു.