തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ പിടിയിൽ. തൃശൂർ കോർപ്പറേഷൻ മേഖല ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ കെ. നാദിർഷയാണ് അറസ്റ്റിലായത്.
വീടിന്റെ ഉടമസ്ഥാവകാശം മാറ്റാനായി 2000 രൂപയാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയത്. തൃശൂരിലെ വിജിലൻസ് സംഘമാണ് നാദിർഷയെ പിടികൂടിയത്.
പനമുക്ക് സ്വദേശി സന്ദീപ് വീടിന്റെ ഉടമസ്ഥാവസ്ഥാവകാശം മാറ്റാനെത്തിയപ്പോഴായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് വിജിലൻസിനെ അറിയിക്കുകയായിരുന്നു.
കൈക്കൂലി വാങ്ങുന്നതിനിടെ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ പിടിയിൽ
04:44 PM Jun 05, 2023 | Deepika.com