അ​രി​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വ​ച്ചു; ആ​ന​യെ മാറ്റുന്നത് വെ​ള്ളി​മ​ല​യി​ലേ​ക്കെന്ന് സൂചന

09:21 AM Jun 05, 2023 | Deepika.com
ക​മ്പം: മ​യ​ക്കു​വെ​ടി​യേ​റ്റ അ​രി​ക്കൊ​മ്പ​നുമായി തമിഴ്നാട് വനംവകുപ്പ് സംഘം ആ​നി​മ​ല്‍ ആം​ബു​ല​ൻ​സി​ൽ യാത്ര തുടരുകയാണ്. കൊന്പനെ വെ​ള്ളി​മ​ല വ​ന​മേ​ഖ​ല​യി​ലേ​ക്കാണ് കൊ​ണ്ടു​പോകുന്നതെന്നാണ് സൂചന.

പ്രതിഷേധസാധ്യത ഉള്ളതിനാൽ ആനയെ എവിടേയ്ക്കാണ് മാറ്റുന്നതെന്ന് വനംവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. ആ​ന​യു​മാ​യു​ള്ള വാ​ഹ​നം നി​ല​വി​ല്‍ തേ​നി ബൈ​പ്പാ​സി​ലെ​ത്തി. ഇ​വി​ടെ നി​ന്ന് വെ​ള്ളി​മ​ല​യി​ലേ​ക്ക് നാ​ല്‍​പ​ത് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മാ​ണു​ള്ള​ത്.

യാ​ത്ര​യ്ക്കി​ട​യി​ല്‍ കൊ​മ്പ​ന്‍ ര​ണ്ടു​ത​വ​ണ തു​മ്പി​ക്കൈ പു​റ​ത്തേ​യ്ക്കി​ട്ടു. തു​മ്പി​ക്കൈ​യി​ല്‍ ആ​ഴ​ത്തി​ലേ​റ്റ മു​റി​വ് ഇ​പ്പോ​ഴും ഉ​ണ​ങ്ങി​യി​ട്ടി​ല്ല.

രാ​വി​ലെ തേ​നി ജി​ല്ല​യി​ലെ പൂ​ശാ​നം​പെ​ട്ടി​ക്ക് സ​മീ​പ​ത്ത് വ​ച്ചാ​ണ് ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച​ത്. അ​രി​ക്കൊ​മ്പ​ന്‍റെ പ​രാ​ക്ര​മം ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​യ​ക്കു​വെ​ടി​വ​ച്ച​ത്.

ര​ണ്ടു ഷി​ഫ്റ്റു​ക​ളി​ലാ​യി 300 പേ​ര​ട​ങ്ങു​ന്ന സം​ഘം ആ​ന​യെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മ​ല​യോ​ര പ്ര​ദേ​ശ​ത്താ​യി​രു​ന്ന ആ​ന സ​മ​ത​ല​പ്ര​ദേ​ശ​ത്ത് എ​ത്തി​യ​തോ​ടെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.