ബി​ഹാ​റി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കൂ​റ്റ​ൻ പാ​ലം ത​ക​ർ​ന്നു​വീ​ണു

08:27 PM Jun 04, 2023 | Deepika.com
ഭാ​ഗ​ൽ​പു​ർ: ബി​ഹാ​റി​ലെ ഭാ​ഗ​ൽ​പു​രി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കൂ​റ്റ​ൻ പാ​ലം ത​ക​ർ​ന്നു​വീ​ണു. പാ​ല​ത്തി​ന്‍റെ ര​ണ്ട് ഭാ​ഗ​ങ്ങ​ൾ ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

1,700 കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​ൽ നി​ർ​മി​ച്ച പാ​ല​മാ​ണ് ത​ക​ർ​ന്ന​ത്. ര​ണ്ട് ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് ഗം​ഗാ​ന​ദി​ക്ക് കു​റു​കെ പ​ണി​ത പാ​ല​മാ​ണി​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ കൊ​ടു​ങ്കാ​റ്റി​ൽ പാ​ല​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു.

പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​മാ​ണ് ന​ദി​യി​ൽ പ​തി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു വ​ർ​ഷം മു​ൻ​പും പാ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നി​രു​ന്നു. ആ​ള​പാ​യം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.