ഇ​സ്ലാ​മി​ക ഭീ​ക​ര​ർ 54 ‌ഉ​ഗാ​ണ്ട​ൻ സൈ​നി​ക​രെ കൊ​ല​പ്പെ​ടു​ത്തി

07:01 PM Jun 04, 2023 | Deepika.com
മൊ​ഗാ​ദി​ഷു: ആ​ഫ്രി​ക്ക​ൻ യൂ​ണി​യ​ൻ സ​മാ​ധാ​ന​സേ​ന​യു​ടെ ഭാ​ഗ​മാ​യി സൊ​മാ​ലി​യ​യി​ൽ സേ​വ​നം ചെ​യ്തി​രു​ന്ന 54 ഉ​ഗാ​ണ്ട​ൻ സൈ​നി​ക​രെ അ​ൽ ഷ​ബാ​ബ് ഭീ​ക​ര​ര​ർ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ഉ​ഗാ​ണ്ട​ൻ പ്ര​സി​ഡ​ന്‍റ് യൊ​വേ​രി മു​സ​വേ​നി അ​റി​യി​ച്ചു.

സ​മാ​ധാ​ന സേ​ന​യു​ടെ സൊ​മാ​ലി​യ​യി​ലെ ബേ​സ് ക്യാ​മ്പി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഉ​ഗാ​ണ്ട​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ ഇ​ന്നാ​ണ് ട്വി​റ്റ​റി​ലൂ​ടെ പ്ര​സി​ഡ​ന്‍റ് മു​സ​വേ​നി പു​റ​ത്തു​വി​ട്ട​ത്.

ബു​ലോ മ​രേ​ർ പ​ട്ട​ണ​ത്തി​ലെ ക്യാ​മ്പി​ലേ​ക്ക് ബോം​ബു​ക​ൾ നി​റ​ച്ച ക​വ​ചി​ത വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി​യാ​ണ് ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണം ന​ട​ത്തി​യ വേ​ള​യി​ൽ ഭ​യ​പ്പെ​ട്ട് സൈ​നി​ക​രോ​ട് പി​ൻ​വാ​ങ്ങാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ ര​ണ്ട് ക​മാ​ൻ​ഡ​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും മു​സ​വേ​നി അ​റി​യി​ച്ചു.

സൊ​മാ​ലി​യ​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ച്ച് ഇ​സ്ലാ​മി​ക രാ​ഷ്ട്രം സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ത​ങ്ങ​ൾ ന​ട​ത്തി​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 137 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് അ​ൽ ഷ​ബാ​ബ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.