ഒ​ഡീ​ഷ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം

07:03 PM Jun 04, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ൽ 275 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം. റെ​യി​ൽ​വേ ബോ​ർ​ഡാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത​തെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് അ​റി​യി​ച്ചു.

ബാ​ല​സോ​റി​ലൂ​ടെ​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും റെ​യി​ൽ​വേ മ​ന്ത്രി അ​റി​യി​ച്ചു. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ റെ​യി​ൽ​വേ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് കേ​ന്ദ്രം സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം അപകടത്തിൽ മ​രി​ച്ച 275 പേ​രി​ൽ 88 പേരുടെ മൃ​ദ​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ​താ​യി ഒ​ഡീ​ഷ ചീ​ഫ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് ജെ​ന അ​റി​യി​ച്ചു. 1,175 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. അ​വ​രി​ൽ, 793 പേ​ർ ചി​കി​ത്സ​ക്ക് ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു​വെ​ന്നും പ്ര​ദീ​പ് അ​റി​യി​ച്ചു

ഒ​ഡീ​ഷ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കോ​റ​മാ​ണ്ഡ​ല്‍ ട്രെ​യി​നി​ന്‍റെ ലോ​ക്കോ പൈ​ല​റ്റി​ന്‍റെ നി​ര്‍​ണാ​യ മൊ​ഴി​യും പു​റ​ത്തു​വ​ന്നു. ഗ്രീ​ൻ സി​ഗ്ന​ൽ ല​ഭി​ച്ച​ശേ​ഷ​മാ​ണ് ട്രെ​യി​ൻ നീ​ങ്ങി​യ​ത്. ട്രെ​യി​ൻ അ​മി​ത​വേ​ഗ​ത​യി​ൽ ആ​യി​രു​ന്നി​ല്ല. സി​ഗ്ന​ലു​ക​ൾ ഒ​ന്നും ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ലോ​ക്കോ പൈ​ല​റ്റ് മൊ​ഴി ന​ൽ​കി.