ഒ​ഡീ​ഷ ട്രെ​യി​ൻ ദു​ര​ന്തം: റെ​യി​ൽ​വേ മ​ന്ത്രിയുടെ രാ​ജി​ മോദി ആവശ്യപ്പെടണമെന്ന് കോ​ൺ​ഗ്ര​സ്

02:21 PM Jun 04, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഒ​ഡീ​ഷ​യി​ലെ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ്. റെ​യി​ൽ​വേ സു​ര​ക്ഷ​യി​ലു​ണ്ടാ​യ വ​ലി​യ വീ​ഴ്ച​യാ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് വ​ക്താ​വ് പ​വ​ൻ ഖേ​ര പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് രാ​ജി​വ​യ്ക്ക​ണം. അ​ല്ലെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ദ്ദേ​ഹ​ത്തോ​ട് രാ​ജി ആ​വ​ശ്യ​പ്പെ​ട​ണം. ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​യാ​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ പ​റ്റി മോ​ദി പ​ഠി​ക്ക​ണ​മെ​ന്നും പ​വ​ൻ ഖേ​ര പ​റ​ഞ്ഞു.

ട്രെ​യി​ൻ അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​യോ​ടും റെ​യി​ൽ​വേ മ​ന്ത്രി​യോ​ടും നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നു​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.