ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ യാ​ത്ര; കു​ട്ടി​ക​ൾ​ക്ക് ഇ​ള​വി​ല്ലെ​ന്ന് കേ​ന്ദ്രം

03:53 PM Jun 04, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ചെ​റി​യ കു​ട്ടി​ക​ളെ​പ്പോ​ലും മൂ​ന്നാ​മ​ത്തെ യാ​ത്ര​ക്കാ​രാ​യി അ​നു​വ​ദി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. ഇ​ള​വ് ന​ല്‍​കു​ന്ന​ത് കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ചു.

എ​ള​മ​രം ക​രീം എം​പി​ക്ക് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് കേ​ന്ദ്ര​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. 10 വ​യ​സു​വ​രെ​യു​ള്ള​വ​രെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ മൂ​ന്നാം യാ​ത്ര​ക്കാ​രാ​യി അ​നു​വ​ദി​ക്ക​ണം എ​ന്നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം.

തി​ങ്ക​ളാ​ഴ്ച്ച മു​ത​ൽ സം​സ്ഥാ​ന​ത്ത് എ​ഐ കാ​മ​റ വ​ഴി പി​ഴ​യീ​ടാ​ക്കാ​നി​രി​ക്കെ​യാ​ണ് കേ​ന്ദ്രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ബോ​ധ​വ​ത്ക​ര​ണ നോ​ട്ടീ​സ് ന​ൽ​ക​ൽ സ​മ​യം പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ പി​ഴ ചു​മ​ത്ത​ലി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.