ബോ​യ് ലൈ​നു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ തി​മിം​ഗ​ല​ത്തെ മോ​ചി​പ്പി​ച്ചു

02:48 AM Jun 04, 2023 | Deepika.com
സി​ഡ്നി: ക​ട​ൽ​തീ​ര​ത്തി​ന് സ​മീ​പം സു​ര​ക്ഷ​യ്ക്കാ​യി സ്ഥാ​പി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് നി​ർ​മി​ത ലൈ​ൻ ബോ​യ് ച​ര​ടു​ക​ൾ​ക്കി​ടെ കു​ടു​ങ്ങി​യ ഭീ​മ​ൻ തി​മിം​ഗ​ല​ത്തെ എ​ട്ട് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഓ​സ്ട്രേ​ലി​യ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ മോ​ചി​പ്പി​ച്ചു.

സി​ഡ്നി​യി​ലെ പോ​ർ​ട്ട് കെം​ബാ​ല​യ്ക്ക് സ​മീ​പ​ത്തു​ള്ള ഫൈ​വ് ഐ​ല​ൻ​ഡ്സ് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ട​ലി​ലെ ആ​ഴം ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​ക്കാ​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന ബോ​യ് ലൈ​നി​ന്‍റെ ച​ര​ടു​ക​ൾ​ക്കി​ട​യി​ൽ ഭീ​മ​ൻ ഹം​പ്ബാ​ക്ക് തി​മിം​ഗ​ലം കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ മ​റീ​ൻ റെ​സ്ക്യു ഫോ​ഴ്സും മൃ​ഗ​സം​ര​ക്ഷ പ്ര​വ​ർ​ത്ത​രും ചേ​ർ​ന്ന് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ലൈ​ൻ ബോ​യ്ക​ൾ തി​മിം​ഗ​ല​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ നി​ന്ന് നീ​ക്കം ചെ​യ്ത​ത്. പ്ലാ​സി​ക് കെ​ട്ടു​പാ​ടു​ക​ളി​ൽ നി​ന്ന് മോ​ചി​ത​യാ​യ തി​മിം​ഗ​ലം ക​ട​ലി​ലേ​ക്ക് ത​നി​യെ നീ​ന്തി​നീ​ങ്ങി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.