ടി​യാ​നൻ​മെ​ൻ വാ​ർ​ഷി​കം; എ​ട്ട് പേ​ർ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ

07:06 AM Jun 04, 2023 | Deepika.com
ഹോം​ഗ് കോം​ഗ്: ചൈ​ന​യി​ലെ ടി​യാ​നൻ​മെ​ൻ സ്ക്വ​യ​ർ കൂ​ട്ട​ക്കൊ​ല​യു​ടെ 34-ാം വാ​ർ​ഷി​ക​ത്തി​ന് മു​മ്പാ​യി ആ​ക്ടി​വി​സ്റ്റു​ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മു​ൾ​പ്പെ​ടെ എ​ട്ട് പേ​രെ ഹോം​ഗ് കോം​ഗ് പോ​ലീ​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചു.

രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം, ക​ലാ​പാ​ഹ്വാ​നം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​വ​രും വാ​ർ​ഷി​ക​ദി​ന​ത്തെ​പ്പ​റ്റി പ്ര​സ്താ​വ​ന ന​ട​ത്തി​യ​വ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ എ​ങ്ങോ​ട്ട് മാ​റ്റി​യെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

1989-ൽ ​ചൈ​നീ​സ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ ടി​യാ​നൻ​മെ​ൻ സ്ക്വ​യ​റി​ൽ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​നി​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ മ​രി​ച്ചി​രു​ന്നു. പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ അ​നു​സ്മ​ര​ണ​വേ​ള​ക​ളി​ലെ​ല്ലാം ചൈ​നീ​സ് സ​ർ​ക്കാ​ർ ഉ​രു​ക്കു​മു​ഷ്ടി പ്ര​യോ​ഗി​ച്ച് പ്ര​തി​ഷേ​ധ​ക്കാ​രെ ഒ​തു​ക്കാ​റു​ണ്ട്.