മ​നൊ​ലൊ ഗോ​വ​ൻ പ​രി​ശീ​ല​ക​ൻ

11:24 PM Jun 03, 2023 | Deepika.com
മ​ഡ്ഗാ​വ്: സ്പാ​നി​ഷ് പ​രി​ശീ​ല​ക​നാ​യ മ​നൊ​ലൊ മാ​ർ​ക്വെ​സ് ഐ​എ​സ്എ​ൽ ക്ല​ബാ​യ എ​ഫ്സി ഗോ​വ​യു​ടെ പു​തി​യ മാ​നേ​ജ​രാ​യി നി​യ​മി​ത​നാ​യി. ര​ണ്ട് വ​ർ​ഷത്തേക്കാണ് കരാർ.

2020 മു​ത​ൽ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി​രു​ന്നു. 2021-22 സീ​സ​ണി​ൽ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ ഐ​എ​സ്എ​ൽ ചാ​ന്പ്യന്മാ​രാ​ക്കി.

ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ 75 മ​ത്സ​ര​ങ്ങ​ളി​ൽ പ​രി​ശീ​ലി​പ്പി​ച്ച മ​നൊ​ലൊ മാ​ർ​ക്വെ​സ്, 36 ജ​യം സ്വ​ന്ത​മാ​ക്കി. 24 സ​മ​നി​ല വ​ഴ​ങ്ങി​യ​പ്പോ​ൾ 15 എ​ണ്ണ​ത്തി​ൽ തോ​റ്റു.