ഷു​ക്കൂ​ര്‍ വ​ധം: അ​മ്മ​യു​ടെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചു

08:44 PM Jun 03, 2023 | Deepika.com
കൊ​ച്ചി: അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ല്‍ കു​റ്റ​വി​മു​ക്ത​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ളാ​യ പി. ​ജ​യ​രാ​ജ​ന്‍, ടി.​വി. രാ​ജേ​ഷ് തു​ട​ങ്ങി​യ സി​പി​എം നേ​താ​ക്ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കും മു​മ്പ് ത​ന്‍റെ വാ​ദം കൂ​ടി കേ​ള്‍​ക്ക​ണ​മെ​ന്ന ഷു​ക്കൂ​റി​ന്‍റെ അ​മ്മ ആ​തി​ക്ക​യു​ടെ ആ​വ​ശ്യം എ​റ​ണാ​കു​ള​ത്തെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി അം​ഗീ​ക​രി​ച്ചു.

കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ആ​തി​ക്ക​യ്ക്ക് ന​ല്‍​കാ​ന്‍ സി​ബി​ഐ​യു​ടെ അ​ഭി​ഭാ​ഷ​ക​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ കോ​ട​തി കേ​സ് ജൂ​ലൈ 17ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. അ​ഡ്വ. മു​ഹ​മ്മ​ദ് ഷാ ​മു​ഖേ​ന​യാ​ണ് ആ​തി​ക്ക ഹ​ര്‍​ജി ന​ല്‍​കി​യ​ത്.