ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ; 11 ജി​ല്ല​ക​ളി​ലെ 197 കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രെ പ്ര​ഖ്യാ​പി​ച്ചു

07:44 PM Jun 03, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കോ​ണ്‍​ഗ്ര​സ് പു​നഃ​സം​ഘ​ട​ന​യു​ടെ ഒ​ന്നാം​ഘ​ട്ട പ​ട്ടി​ക കെ​പി​സി​സി നേ​തൃ​ത്വം പു​റ​ത്തി​റ​ക്കി. 11 ജി​ല്ല​ക​ളി​ലാ​യു​ള്ള 197 കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ​ട്ടി​ക​യ്ക്കാ​ണ് നേ​തൃ​ത്വം അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു പു​നഃ​സം​ഘ​ട​നാ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ പ​ട്ടി​ക അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ക്കും. മൊ​ത്ത​മു​ള്ള 283 ബ്ലോ​ക്കു​ക​ളി​ൽ 197 ആ​ണു പ്ര​ഖ്യാ​പി​ച്ച​ത്.

കോ​ട്ട​യം ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ​ട്ടി​ക ഏ​റെ​ക്കു​റെ സം​സ്ഥാ​ന നേ​തൃ​ത്വം അം​ഗീ​ക​രി​ച്ചെ​ങ്കി​ലും ചി​ല പേ​രു​ക​ളെ​ച്ചൊ​ല്ലി എ ​ഗ്രൂ​പ്പ് ത​ർ​ക്ക​മു​ന്ന​യി​ച്ച​തോ​ടെ പ​ട്ടി​ക പി​ന്നീ​ടു​പ്ര​ഖ്യാ​പി​ക്കാ​നാ​യി മാ​റ്റി. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ര​ണ്ടും തൃ​ശൂ​ർ ജി​ല്ല​യി​ലെ ഒ​രു ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​ഖ്യാ​പ​ന​വും മാ​റ്റി​വ​ച്ചു. പ്ര​ഖ്യാ​പി​ച്ച ബ്ലോ​ക്കു​ക​ളി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് എ​തി​ർ​പ്പു​യ​ർ​ന്ന​ത്.