പാ​ളം തെ​റ്റി​യ സു​ര​ക്ഷ; ഹൃ​ദ​യ​ഭേ​ദ​കം, കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

11:25 PM Jun 03, 2023 | Deepika.com
ബാ​ല​സോ​ർ: ഒ​ഡീ​ഷ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വേ​ദ​നാ​ജ​ന​ക​മാ​യ സം​ഭ​വ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബാ​ല​സോ​റി​ൽ ട്രെ​യി​ൻ ദു​ര​ന്തം ഉ​ണ്ടാ​യ സ്ഥ​ല​വും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യും സ​ന്ദ​ർ​ശി​ച്ച ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ദേശീയ മാധ്യമമായ ദൂർശനോട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് സ​ർ​ക്കാ​ർ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കും. ഗു​രു​ത​ര​മാ​യ അ​പ​ക​ട​മാ​ണ്.

ഇ​ത് സം​ബ​ന്ധി​ച്ച് എ​ല്ലാ വ​ശ​ങ്ങ​ളും അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. ട്രാ​ക്ക് പു​ന​ർ​നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വെ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.