നി​ല​വി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു​ള്ള ആ​രും ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ പെ​ട്ടി​ട്ടി​ല്ല: ബം​ഗ​ളൂ​രു റെ​യി​ല്‍ എ​ഡി​ജി​പി

03:11 PM Jun 03, 2023 | Deepika.com
ഭു​വ​നേ​ശ്വ​ര്‍: ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു​ള്ള ആ​രും ഒ​ഡീ​ഷ​യി​ലെ ട്രെ​യി​ന്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ക​യോ മ​രി​ക്കു​ക​യോ ചെ​യ്ത​താ​യി ഇ​തു​വ​രെ വി​വ​ര​മി​ല്ലെ​ന്ന് ബം​ഗ​ളൂ​രു റെ​യി​ല്‍ എ​ഡി​ജി​പി ശ​ശി​കു​മാ​ര്‍.

സ​ഹാ​യം തേ​ടി ക​ര്‍​ണാ​ട​ക​യി​ലെ ഒ​രു ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റു​ക​ളി​ലേ​യ്ക്കും കോ​ളു​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള​വ​ര്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ചെ​ന്ന ത​ര​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ട​ക്കം പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ക്മം​ഗ​ളു​രു​വി​ല്‍ നി​ന്ന് ച​ത്തീ​സ്ഗ​ഡി​ലേ​ക്ക് തീ​ര്‍​ത്ഥാ​ട​ന​ത്തി​ന് പോ​യ 120 പേ​രും സു​ര​ക്ഷി​ത​രാ​ണ്. അ​വ​ര്‍ അ​പ​ക​ട​ത്തി​ല്‍ പെ​ട്ടി​ട്ടി​ല്ല. ട്രെ​യി​നി​ല്‍ ഒ​ഴി​വു​ള്ള ഒ​രു ബ​ര്‍​ത്ത് പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ജ​ന​റ​ല്‍ കോ​ച്ചു​ക​ളി​ലെ യാ​ത്ര​ക്കാ​ര്‍ അ​സം, കോ​ല്‍​ക്ക​ത്ത, ഒ​ഡി​ഷ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍ ആ​ണെ​ന്നാ​ണ് നി​ഗ​മ​നം. ഇ​വ​ര്‍ ആ​രാ​ണെ​ന്ന് സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ള്‍ തേ​ടി​വ​രി​ക​യാ​ണെ​ന്നും ശ​ശി​കു​മാ​ര്‍ അ​റി​യി​ച്ചു.