"രാ​ജ​സേ​ന​ന്‍ സ​ഖാ​വേ...' ബി​ജെ​പി വി​ട്ടു; പ്ര​ഖ്യാ​പ​നം ഇ​ന്ന്

02:15 PM Jun 03, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സി​നി​മാ സം​വി​ധാ​യ​ക​ന്‍ രാ​ജ​സേ​ന​ന്‍ ബി​ജെ​പി വി​ട്ട് സി​പി​എ​മ്മി​ലേ​ക്ക്. ശ​നി​യാ​ഴ്ച ത​ന്നെ പാ​ര്‍​ട്ടി പ്ര​വേ​ശ​ന​മു​ണ്ടാ​കും. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നു​മാ​യി അ​ദ്ദേ​ഹം എ​കെ​ജി സെ​ന്‍റ​റി​ല്‍ ച​ര്‍​ച്ച ന​ട​ത്തി.

സം​സ്ഥാ​ന നേ​തൃ​ത്വം അ​വ​ഗ​ണി​ച്ചെ​ന്നാ​രോ​പി​ച്ച് രാ​ജ​സേ​ന​ന്‍ ബി​ജെ​പി വി​ടു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ബി​ജെ​പി​യു​ടെ സ്ഥാ​നാ​ര്‍​ഥി​യ​ട​ക്ക​മാ​യി​രു​ന്ന രാ​ജ​സേ​ന​ന്‍. അ​വ​ഗ​ണ​ന ആ​വ​ര്‍​ത്തി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് രാ​ജി​യെ​ന്നും ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ത്വം ശ​നി​യാ​ഴ്ച രാ​ജി​വെ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന പാ​ര്‍​ട്ടി സി​പി​എ​മ്മാ​ണെ​ന്നും ബി​ജെ​പി​യു​ടെ സം​സ്ഥാ​ന ഘ​ട​ക​ത്തി​ല്‍ ഏ​റെ പോ​രാ​യ്മ​ക​ളു​ണ്ടെ​ന്നും രാ​ജ​സേ​ന​ന്‍ അ​ഭി​പ്ര​യ​പ്പെ​ട്ടു.