രാ​ജ്യ​ത്തെ ന​ടു​ക്കി​യ ദു​ര​ന്തം; കേ​ര​ള​ത്തി​ന്‍റെ മ​ന​സും പി​ന്തു​ണ​യും ഒ​ഡീ​ഷ​യ്‌​ക്കൊ​പ്പ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

12:13 PM Jun 03, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ന​ടു​ക്കി​യ ദു​ര​ന്ത​മാ​ണ് ഒ​ഡീ​ഷ​യി​ല്‍ ഉ​ണ്ടാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ട്രെ​യി​ന​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ ദുഃ​ഖ​ത്തി​ല്‍ പ​ങ്കു ചേ​രു​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

പ​രി​ക്കേ​റ്റ​വ​ര്‍ എ​ത്ര​യും പെ​ട്ടെ​ന്ന് സു​ഖം പ്രാ​പി​ക്ക​ട്ടെ. ഈ ​വി​ഷ​മ​ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ മ​ന​സും പി​ന്തു​ണ​യും ഒ​ഡീ​ഷ​യ്‌​ക്കൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. ചെ​ന്നൈ​യി​ലേ​ക്കു​ള്ള കോ​റ​മ​ണ്ഡ​ല്‍ എ​ക്‌​സ്പ്ര​സ്, യ​ശ്വ​ന്ത്പു​ര്‍ - ഹൗ​റ എ​ക്‌​സ്പ്ര​സ് എ​ന്നീ യാ​ത്രാ ട്രെ​യി​നു​ക​ളും ഒ​രു ച​ര​ക്ക് ട്രെ​യി​നു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെട്ട​ത്.

ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 280 ക​ട​ന്നു. ആ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.