ട്രെ​യി​ന്‍ ദു​ര​ന്തം: പ്ര​ധാ​ന​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു

11:25 AM Jun 03, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഒ​ഡീ​ഷ​യി​ലെ ട്രെ​യി​ന്‍ ദു​ര​ന്തത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. റെ​യി​ല്‍​വേ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം, അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​വ​രു​ടെ ചി​കി​ത്സ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. ചെ​ന്നൈ​യി​ലേ​ക്കു​ള്ള കോ​റാമ​ണ്ഡ​ല്‍ എ​ക്‌​സ്പ്ര​സ്, യശ്വന്ത്പുർ - ഹൗ​റ എ​ക്‌​സ്പ്ര​സ് എ​ന്നീ യാ​ത്രാ ട്രെ​യി​നു​ക​ളും ഒ​രു ച​ര​ക്ക് ട്രെ​യി​നു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 280 ക​ട​ന്നു. ആ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.