ഒ​ഡീ​ഷ​യെ ന​ടു​ക്കി​യ​ കൂ​ട്ടി​യി​ടി; അ​പ​ക​ട​സ​മ​യം ട്രെ​യി​നു​ക​ൾ പ​ര​മാ​വ​ധി വേ​ഗ​ത​യി​ൽ

08:51 AM Jun 03, 2023 | Deepika.com
ഭൂ​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ ട്രെ​യി​നു​ക​ൾ ത​മ്മി​ലു​ള്ള കൂ​ട്ടി​യി​ടി സം​ഭ​വി​ച്ച​ത് പ​ര​മാ​വ​ധി വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തി​നാ​ൽ ത​ന്നെ അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി വ​ലു​താ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

ഷാ​ലി​മാ​ർ ചെ​ന്നൈ എ​ക്സ്പ്ര​സ് ച​ര​ക്ക് തീ​വ​ണ്ടി​യു​മാ​യി നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് യാ​ത്രാ ട്രെ​യി​നു​ക​ൾ അ​വ​യു​ടെ പ​ര​മാ​വ​ധി വേ​ഗ​ത​യി​ൽ ആ​യി​രു​ന്നു. സി​ഗ്ന​ലി​ലെ ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ട്ടേ​റെ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. ശ​നി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ഗോ​വ – മും​ബൈ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ചു.