വ​യ​നാ​ട് കൃ​ഷ്ണ​ഗി​രി​യി​ൽ ജി​ല്ലാ ജ​യി​ലി​ന് അ​നു​മ​തി

10:56 PM Jun 02, 2023 | Deepika.com
മ​ണ്ണാ​ർ​ക്കാ​ട്: സം​സ്ഥാ​ന​ത്ത് കു​റ്റ​വാ​ളി​ക​ളു​ടെ എ​ണ്ണം കൂ​ടി വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല ത​ല​ങ്ങ​ളി​ൽ ജ​യി​ലു​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​പ്പി​ക്കു​ന്നു. വ​യ​നാ​ട് കൃ​ഷ്ണ​ഗി​രി​യി​ൽ പു​തി​യ ജി​ല്ലാ ജ​യി​ൽ വ​രു​ന്ന​താ​യി ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ജ​യി​ൽ ഡി​ഐ​ജി എം.​കെ. വി​നോ​ദ്കു​മാ​ർ പ​റ​ഞ്ഞു.

മ​ണ്ണാ​ർ​ക്കാ​ട് ജി​ല്ലാ ജ​യി​ൽ നി​ർ​മാ​ണ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം വി​ല​യി​രു​ത്താ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. കൃ​ഷ്ണ​ഗി​രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ താ​ഹ​സി​ൽ​ദാ​ർ ഷാ​ജി ഡി ​ഐ ജി ​എം.​കെ. വി​നോ​ദ് കു​മാ​റി​ന് കൈ​മാ​റി.

റ​വ​ന്യൂ വ​കു​പ്പി​ന്‍റെ നാ​ല് ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടു​കൂ​ടി ജി​ല്ലാ ജ​യി​ൽ വ​രു​ന്ന​ത്.