ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ടി​യി​ല്‍ വ​രെ സാ​ധാ​ര​ണ​ക്കാ​ര്‍ ക​യ​റി​യി​രു​ന്ന ച​രി​ത്ര​മു​ണ്ട്: കെ. ​സു​ധാ​ക​ര​ന്‍

10:57 PM Jun 02, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പൊ​ങ്ങ​ച്ച​ക്കാ​ര​നാ​യ പ്രാ​ഞ്ചി​യേ​ട്ട​നെ​പ്പോ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മാ​റി​യ​തു​മൂ​ല​മാ​ണ് അ​മേ​രി​ക്ക​യി​ല്‍ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മി​രി​ക്കാ​ന്‍ ര​ണ്ടു കോ​ടി​യി​ല​ധി​കം രൂ​പ ഈ​ടാ​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍.

ല​ളി​ത ജീ​വി​ത​വും ഉ​യ​ര്‍​ന്ന ചി​ന്ത​യും ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച കേ​ര​ള​ത്തി​ലെ ഒ​രു മു​ഖ്യ​മ​ന്ത്രി​യും ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​ന്‍ അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ടി​യി​ല്‍​വ​രെ സാ​ധാ​ര​ക്കാ​രാ​യ ആ​ളു​ക​ള്‍ ക​യ​റി​യി​രു​ന്ന ച​രി​ത്ര​മാ​ണു​ള്ള​ത്. അ​ടി​സ്ഥാ​ന​വ​ര്‍​ഗ​ത്തി​ന്‍റെ നേ​താ​വാ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ക​ണ്ടു​പ​ഠി​ക്ക​ണ​മെ​ന്നും ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ളോ​ട് അ​ങ്ങേ​യ​റ്റം ആ​ദ​ര​വു​ള്ള പ്ര​സ്ഥാ​ന​മാ​ണ് കോ​ണ്‍​ഗ്ര​സ്. എ​ന്നാ​ല്‍ പ്ര​വാ​സി​ക​ളി​ലെ ഏ​താ​നും സ​മ്പ​ന്ന​ന്മാ​ര്‍ പി​ണ​റാ​യി ഭ​ക്തി​മൂ​ത്ത് കാ​ട്ടി​ക്കൂ​ട്ടു​ന്ന പേ​ക്കൂ​ത്ത​ക​ളോ​ടാ​ണ് എ​തി​ര്‍​പ്പു​ള്ള​തെ​ന്ന് സു​ധാ​ക​ര​ന്‍ വി​ശ​ദീ​ക​രി​ച്ചു.