തിരുവനന്തപുരം: മലയാളം സർവകലാശാല താത്കാലിക വിസിയ്ക്കായി സർക്കാർ ഗവർണർക്ക് പാനൽ നൽകി. പാനലിൽ എംജി സർവകലാശാലയിലെ ഡോ: രാധാകൃഷ്ണൻ, മലയാളം സർവകലാശാലയിലെ ഡോ.കൃഷ്ണൻ നമ്പൂതിരി, ഡോ. സുഷമ എന്നീ പ്രഫസർ മാരുടെ പേരുകളാണ് ഉൾപ്പെടുത്തിയത്.
ചാൻസലർ കൂടിയായ ഗവർണർ തലസ്ഥാനത്ത് മടങ്ങി വന്നതിനു ശേഷം മാത്രമേ വിസിയുടെ ചുമതല കാര്യത്തിൽ തീരുമാനം ഉണ്ടാവുകയുള്ളൂ. നിലവിൽ എംജി സർവകലാശാലയിലും മലയാളം സർവകലാശാലയിലും വിസിമാരില്ല.
മലയാളം സർവകലാശാല വിസി: സർക്കാർ ഗവർണർക്ക് പാനൽ നൽകി
07:56 PM Jun 02, 2023 | Deepika.com