ബ്രി​ജ് ഭൂ​ഷ​ണെ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​റ​സ്റ്റ് ചെ​യ്യ​ണം; സ​മ​രം പ്ര​ഖ്യാ​പി​ച്ച് ക​ർ​ഷ​ക നേ​താ​ക്ക​ൾ

05:44 PM Jun 02, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഗു​സ്തി​താ​ര​ങ്ങ​ളു​ടെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ണ്‍ സിം​ഗി​നെ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ക​ർ​ഷ​ക​നേ താ​ക്ക​ൾ. അ​ത​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ക​ർ​ഷ​ക​നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത് പ​റ​ഞ്ഞു.

ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ണെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഏ​ഴ് മു​ത​ൽ 10 ദി​വ​സം വ​രെ സ​മ​യം ന​ൽ​കു​ക​യാ​ണ്. അ​തി​നു​ള്ളി​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം നേ​രി​ടേ​ണ്ടി​വ​രും- കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ർ​ഷ​ക സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഹ​രി​യാ​ന​യി​ലെ കു​രു​ക്ഷേ​ത്ര​യി​ൽ ചേ​ർ​ന്ന ഖാ​പ് പ​ഞ്ചാ​യ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗു​സ്തി​താ​ര​ങ്ങ​ളു​ടെ പ​രാ​തി സ​ർ​ക്കാ​ർ പ​രി​ഹ​രി​ക്ക​ണം. ബ്രി​ജ് ഭൂ​ഷ​ണെ അ​റ​സ്റ്റ് ചെ​യ്യ​ണം. അ​ല്ലെ​ങ്കി​ൽ ഗു​സ്തി​താ​ര​ങ്ങ​ൾ​ക്കൊ​പ്പം വ​രു​ന്ന വെ​ള്ളി​യാ​ഴ്ച ജ​ന്ത​ർ‌​മ​ന്ദി​റി​ലും രാ​ജ്യ​ത്തു​ട​നീ​ള​വും ഖാ​പ് പ​ഞ്ചാ​യ​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കും- രാ​കേ​ഷ് ടി​കാ​യ​ത് പ​റ​ഞ്ഞു.

ഗു​സ്തി​താ​ര​ങ്ങ​ളു​ടെ പ്ര​ശ്നം ബോ​ധി​പ്പി​ക്കു​ന്ന​തി​ന് ഖാ​പ് പ്ര​തി​നി​ധി രാ​ഷ്‌​ട്ര​പ​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ നേ​ര​ത്തെ തീ​രു​മാ​ന​മാ​യി​രു​ന്നു. ‌ഇ​ന്ന​ലെ ന​ട​ന്ന ഖാ​പ് പ​ഞ്ചാ​യ​ത്ത് വേ​ദി​യി​ൽ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ണ്‍ സിം​ഗി​ന്‍റെ കോ​ലം ക​ത്തി​ച്ചു.