താ​മ​ര​ശേ​രി​യി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ല​ഹ​രി മരുന്ന് ന​ല്‍​കി പീ​ഡി​പ്പി​ച്ചു

04:04 PM Jun 02, 2023 | Deepika.com
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ല​ഹ​രി മരുന്ന് ന​ല്‍​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സ്വ​കാ​ര്യ കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​യ പ​തി​നെ​ട്ടു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. പ്ര​ണ​യം ന​ടി​ച്ച് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി ല​ഹ​രി മരുന്ന് ​ന​ല്‍​കി പീ​ഡി​പ്പി​ച്ച​ശേ​ഷം ചു​ര​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ചെ​ന്ന് പെ​ണ്‍​കു​ട്ടി മ​ജി​സ്‌​ട്രേ​റ്റി​ന് മൊ​ഴി ന​ല്‍​കി.

കോ​ള​ജി​ന് സ​മീ​പ​ത്തെ ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി വീ​ട്ടി​ലേ​യ്‌​ക്കെ​ന്നു പ​റ​ഞ്ഞ് ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​വി​ടെ​നി​ന്ന് ഇ​റ​ങ്ങി​യ​ത്. വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തോ​ടെ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ന​ട​ന്ന പോ​ലീ​സ് പ​ട്രോ​ളിം​ഗി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ ക​ണ്ട​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.